Skip to main content

പടർന്നു പന്തലിച്ച കറിവേപ്പ് / കരിയാപ്പ്‌ മരം

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു.
കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌.



കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌. വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പിലയുടെ സുഗന്ധവും, ഔഷധഗുണവും മൂലം പല ഇന്ത്യന്‍, ശ്രീലങ്കന്‍ കറികളിലും കറിവേപ്പില ധാരാളമായി ഉപയോഗിക്കപ്പെടുന്നു.

2006 മുതല്‍ കറിവേപ്പിനെ Bergera എന്ന്‌ ജീനസില്‍ ഉള്‍പ്പെടുത്തുകയും കരിവേപ്പിലയുടെ ശാസ്ത്രീയ നാമം Bergera Koenigii എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഒരു വ്യാഴവട്ടക്കാലം തമിഴ്‌നാട്ടില്‍ താമസിച്ച്‌ ഗവേഷണം നടത്തിയ ജര്‍മന്‍ സസ്യശാസ്ത്രജ്ഞന്‍ Johann Gerhard Koenig (1728-1785)-ന്റെ പേരിലാണ്‌ കറിവേപ്പ്‌ ശാസ്ത്രീയമായി അറിയപ്പെടുന്നത്‌. ഇന്ത്യയെക്കൂടാതെ ചൈന, നേപ്പാള്‍, ലാവോസ്‌, മ്യാന്‍മാര്‍, തായ്‌ലാന്റ്‌, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും കറിവേപ്പില ഒരു സുഗന്ധവ്യന്‍ജനമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌ 

കടപ്പാട് : ജയകേരളം 

Comments

Popular posts from this blog

DENTROBIUM / How to Fertilize Your Orchid

വള പ്രയോഗം : ചെടിയുടെ പ്രാരംഭ ദശ യിലുള്ള വളര്ച്ചയ്ക്ക് ഡൈ അമോണിയം ഫോസ് ഫാറ്റ് (1gm/അര ലിറ്റർ വെള്ളം )ആഴ്ച യിൽ രണ്ടു തവണ സ്പ്രേ ചെയാം. 19:19:19/ഗ്രീൻ കെയർ /Mirackle 20 (രാസ വളങ്ങൾ )ആഴ്ച യിൽ ഒരു തവണ നൽകാം. 5ഇരട്ടി നേർപ്പിച്ച കരിക്കിൻ വെള്ളം, ഗോമൂത്രം 20ഇരട്ടി യായി നേർപ്പിച്ച ത് നൽകാം. പച്ച ചാണകം +പിണ്ണാക്ക് +കൊന്ന ഇല --ഇവ മൂന്നും 15ദിവസം വെള്ള ത്തിലിട്ട് തെളി ഊറ്റി 10 ഇരട്ടി വെള്ളം ചേർത്തു സ്പ്രേ ചെയാം. വളങ്ങൾ നേർപ്പിച്ചു, തവണകൽ കൂട്ടുക, ഇത് ചെടികൾ വളങ്ങൾ കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും. മഴ കാലത്ത് ജൈവ വളം അരുത്. രാവിലെ നന്നായി നനച്ച തിനു ശേഷം വളം നൽകുക. ചെടികൾ ക്ക് ഉച്ച വരെ ഉള്ള വെയിൽ കിട്ടണം,എന്നാലേ തുടര്ച്ചയായി പൂവിടൂ. കാലാവസ്ഥ അനുസരിച്ച് ചെടികൾക്ക് നന നൽകുക. രാവിലെ ചെടി മുഴുവനും നനക്കുക്ക,വൈകീട്ട് ആവശ്യം എങ്കിൽ ഇലകൾ ഒഴിവാക്കി വേരുകൾ മാത്രം നനയ്ക്കുക Dendrobium varieties ********************** ഡെൻഡ്രോബിയം orchids ൽ ഏതാണ്ട് 1200ൽ കൂടുതൽ species ഉണ്ട്. നമ്മുടെ നാട്ടിൽ സാദാരണ കണ്ടു വരുനന്നതു Den. Miniature  Den. Copactum Den. Twisted petal Den. Antilope/Rabbit's ea...

ആന്തൂറിയം ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞ സമയം കൊണ്ട് ഏവരുടേയും മനസ്സിൽ ഇടം പിടിക്കാൻ കഴിവുള്ളവരാണ് ആന്തൂറിയം ചെടികൾ . ഈ മേന്മ തന്നെയാണ് കാലങ്ങൾ കുറെ കടന്നുപോയിട്ടും പല വി.ഐ.പി.കളും  വന്നുപോയിട്ടും ഇന്നും തന്റെ ആരാധകർക്ക്‌ യാതൊരു കുറവുമില്ലാതെ താരങ്ങളിൽ താരമായി ആന്തൂറിയം തല ഉയർത്തി നില്ക്കാൻ കാരണം. നടാനുള്ള ഒരുക്കങ്ങൾ വിത്തിൽനിന്നും , ചെടിയുടെ ചുവട്ടിൽ നിന്നും & ടിഷ്യു കൾച്ചർ വഴിയും പുതിയ തൈകൾ ഉണ്ടാവുമെങ്കിലും സാധാരണയായി ചെടിയുടെ ചുവട്ടിൽ നിന്നും പൊട്ടിമുളച്ചുവരുന്ന തൈകളാണ് ഉപയോഗിക്കാറ്. മാത്രസസ്യത്തിൽനിന്നും മൂർച്ചയുള്ള കത്തിയുപയോഗിച്ചു പുതിയതായി വന്നിരിക്കുന്ന തൈകൾ സസൂഷ്മം അടത്തിയെടുക്കുക . എന്നിട്ട് മെയിൻ  വേരു നിർത്തിക്കൊണ്ട് പൊറ്റവേരു മുറിച്ചുകളയുക (കൊതിക്കളയുക ) എങ്ങനെ വൃത്തിയാക്കിയ ആന്തൂറിയം  തൈകളാണ് നമ്മൾ നടാൻ ഉപയോഗിക്കുന്നത് . ആന്തൂറിയം ചെടികൾക്ക് അപ്പോളും ഒരു മീഡിയം സൈസിലുള്ള മൺചട്ടികളാണ് ഏറ്റവും അനുയോജ്യം .( സിമെൻറ് ചട്ടികളിൽ മുട്ടിയിരിക്കുന്ന വേരുകൾ ചെടി ചട്ടി ചുടാവുന്നതിനനുസരിച്ചു ഉണങ്ങി ചെടി നശിക്കുന്നതായി കാണുന്നു ) തിരഞ്ഞെടുത്ത ചെടിച്ചട്ടിയിൽ ഇഷ്ടിക കഷണവും , ഓടിന്‍കഷണവും , വിറ...