Skip to main content

ആന്തൂറിയം ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



കുറഞ്ഞ സമയം കൊണ്ട് ഏവരുടേയും മനസ്സിൽ ഇടം പിടിക്കാൻ കഴിവുള്ളവരാണ് ആന്തൂറിയം ചെടികൾ . ഈ മേന്മ തന്നെയാണ് കാലങ്ങൾ കുറെ കടന്നുപോയിട്ടും പല വി.ഐ.പി.കളും  വന്നുപോയിട്ടും ഇന്നും തന്റെ ആരാധകർക്ക്‌ യാതൊരു കുറവുമില്ലാതെ താരങ്ങളിൽ താരമായി ആന്തൂറിയം തല ഉയർത്തി നില്ക്കാൻ കാരണം.


നടാനുള്ള ഒരുക്കങ്ങൾ

വിത്തിൽനിന്നും , ചെടിയുടെ ചുവട്ടിൽ നിന്നും & ടിഷ്യു കൾച്ചർ വഴിയും പുതിയ തൈകൾ ഉണ്ടാവുമെങ്കിലും സാധാരണയായി ചെടിയുടെ ചുവട്ടിൽ നിന്നും പൊട്ടിമുളച്ചുവരുന്ന തൈകളാണ് ഉപയോഗിക്കാറ്. മാത്രസസ്യത്തിൽനിന്നും മൂർച്ചയുള്ള കത്തിയുപയോഗിച്ചു പുതിയതായി വന്നിരിക്കുന്ന തൈകൾ സസൂഷ്മം അടത്തിയെടുക്കുക . എന്നിട്ട് മെയിൻ  വേരു നിർത്തിക്കൊണ്ട് പൊറ്റവേരു മുറിച്ചുകളയുക (കൊതിക്കളയുക ) എങ്ങനെ വൃത്തിയാക്കിയ ആന്തൂറിയം  തൈകളാണ് നമ്മൾ നടാൻ ഉപയോഗിക്കുന്നത് . ആന്തൂറിയം ചെടികൾക്ക് അപ്പോളും ഒരു മീഡിയം സൈസിലുള്ള മൺചട്ടികളാണ് ഏറ്റവും അനുയോജ്യം .( സിമെൻറ് ചട്ടികളിൽ മുട്ടിയിരിക്കുന്ന വേരുകൾ ചെടി ചട്ടി ചുടാവുന്നതിനനുസരിച്ചു ഉണങ്ങി ചെടി നശിക്കുന്നതായി കാണുന്നു ) തിരഞ്ഞെടുത്ത ചെടിച്ചട്ടിയിൽ ഇഷ്ടിക കഷണവും , ഓടിന്‍കഷണവും , വിറക് കരിയും മിക്സ് ചെയ്ത് ചെടി നടനുള്ള മാധ്യമം തയ്യാറാക്കാം. ചട്ടിയുടെ ചുവട്ടില്‍ 3 / 4 വലിയ ഓടിന്‍കഷണം ഇടണം. വെള്ളം പെട്ടെന്നു വാര്‍ന്നു പോകാന്‍ ഇതു സഹായിക്കും അതിന്റെ മുകളിലായി  തയ്യാറാക്കിയിരിക്കുന്ന  മാധ്യമം ചട്ടിയുടെ പകുതിവരെ നിറക്കുക (ഇടക്ക് ഒരു ലെയർ തൊണ്ടിൻമുറി നുറുക്കി ഇട്ടുകൊടുക്കാം ) ഇനി അതിലേക്കു നമ്മൾ സെലക്ട് ചെയ്തിരിക്കുന്ന ആന്തൂറിയംതൈ / അടിച്ചു മാറ്റിയ തൈ  മധ്യത്തിലായി വെച്ചതിനുശേഷം ബാക്കി മുക്കാൽ ഭാഗവും നിറക്കുക. വൈകുന്നേരങ്ങളിൽ തൈകൾ നടുന്നതാണ് ചെടിക്കു നല്ലത്.  തൈ നടുന്നതിന്റെ അന്ന് വെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്.  ചെടി വളർന്നു തുടങ്ങുമ്പോൾ കുടുതലും തണൽ കിട്ടുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ . വെയില് കൂടുതലായാൽ ചെടിയുടെ ഇല കരിയും അതിനാൽ രാവിലത്തെ വെയിൽ കൊള്ളുന്ന രീതിയിൽ വയ്ക്കുന്നതാണ് നല്ലത്. മഴസമയങ്ങളില്‍ ചെടിച്ചട്ടികളിൽ  മഴവെള്ളം കെട്ടികിടക്കുന്നില്ലന്നു ഉറപ്പുവരുത്തേണ്ടതാണ്.

വളപ്രയോഗം

കടലപ്പിണ്ണാക്ക് തലേ ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ചെടുത്തശേഷം തെളി നേർപ്പിച്ചു  നൽകാം, പച്ചച്ചാണകം കലക്കി മാസത്തിൽ ഒരിക്കൽ ഒഴിച്ച് കൊടുക്കാവുന്നതാണ് അല്ലങ്കിൽ ഉണങ്ങിയ ചാണകപ്പൊടി മാസത്തിലൊരിക്കൽ ഇട്ടുകൊടുക്കാം . അതുപോലെ തന്നെ ബയോഗ്യാസ് സ്ലറി നന്നായി നേർപ്പിച്ചു 4 / 5  ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കാവുന്നതാണ്.
Tip :  ആന്തൂറിയത്തിനു ചുവട്ടിൽ നിന്നും ധാരാളം തൈകൾ ഉണ്ടാകുവാനായി ചെടി ഓട് , ഇഷ്ടിക & മണ്ണ് എന്നിവ കലർത്തി നട്ടാൽ മതിയാകും  അതുപോലെ ആന്തൂറിയത്തിനു കൂടുതൽ പൂക്കൾ ഉണ്ടാകുവാനായി  ചെടി ഇഷ്ടിക, ഓട് & കരിയും മിക്സ് ചെയ്തു മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ നട്ടാൽ മതിയാകും.

Comments

Popular posts from this blog

DENTROBIUM / How to Fertilize Your Orchid

വള പ്രയോഗം : ചെടിയുടെ പ്രാരംഭ ദശ യിലുള്ള വളര്ച്ചയ്ക്ക് ഡൈ അമോണിയം ഫോസ് ഫാറ്റ് (1gm/അര ലിറ്റർ വെള്ളം )ആഴ്ച യിൽ രണ്ടു തവണ സ്പ്രേ ചെയാം. 19:19:19/ഗ്രീൻ കെയർ /Mirackle 20 (രാസ വളങ്ങൾ )ആഴ്ച യിൽ ഒരു തവണ നൽകാം. 5ഇരട്ടി നേർപ്പിച്ച കരിക്കിൻ വെള്ളം, ഗോമൂത്രം 20ഇരട്ടി യായി നേർപ്പിച്ച ത് നൽകാം. പച്ച ചാണകം +പിണ്ണാക്ക് +കൊന്ന ഇല --ഇവ മൂന്നും 15ദിവസം വെള്ള ത്തിലിട്ട് തെളി ഊറ്റി 10 ഇരട്ടി വെള്ളം ചേർത്തു സ്പ്രേ ചെയാം. വളങ്ങൾ നേർപ്പിച്ചു, തവണകൽ കൂട്ടുക, ഇത് ചെടികൾ വളങ്ങൾ കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും. മഴ കാലത്ത് ജൈവ വളം അരുത്. രാവിലെ നന്നായി നനച്ച തിനു ശേഷം വളം നൽകുക. ചെടികൾ ക്ക് ഉച്ച വരെ ഉള്ള വെയിൽ കിട്ടണം,എന്നാലേ തുടര്ച്ചയായി പൂവിടൂ. കാലാവസ്ഥ അനുസരിച്ച് ചെടികൾക്ക് നന നൽകുക. രാവിലെ ചെടി മുഴുവനും നനക്കുക്ക,വൈകീട്ട് ആവശ്യം എങ്കിൽ ഇലകൾ ഒഴിവാക്കി വേരുകൾ മാത്രം നനയ്ക്കുക Dendrobium varieties ********************** ഡെൻഡ്രോബിയം orchids ൽ ഏതാണ്ട് 1200ൽ കൂടുതൽ species ഉണ്ട്. നമ്മുടെ നാട്ടിൽ സാദാരണ കണ്ടു വരുനന്നതു Den. Miniature  Den. Copactum Den. Twisted petal Den. Antilope/Rabbit's ea...

പടർന്നു പന്തലിച്ച കറിവേപ്പ് / കരിയാപ്പ്‌ മരം

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല  ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു. കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌. കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌. വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പി...